SEARCH


Thuluveeran Theyyam - തുളുവീരൻ തെയ്യം

Thuluveeran Theyyam - തുളുവീരൻ  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thuluveeran Theyyam - തുളുവീരൻ തെയ്യം

തുളുനാട്ടിലെ തുളുവരശൻ്റെ മകനായി പിറന്ന് തുളുക്കളരി ഏഴിലും പയറ്റിത്തെളിഞ്ഞു നാട്ടുകൂട്ടം നമിക്കുന്ന വീരനായി മാറിയവൻ. ശത്രു പാളയത്തിലെ അഞ്ഞൂറ് ബില്ലവരേയും പടനായകനേയും കൊത്തിനുറുക്കിയ വാർത്ത കേട്ട് തുളുവരശൻ നടുങ്ങി. പൊന്മകൻ പട്ടും തറ്റമുടുത്ത് പടച്ചുരികയുമായി ചാടിയിറങ്ങുന്നത് നോക്കി നിൽക്കാനേ പിതാവിനായുള്ളു. മുന്നേമുക്കാൽ നാഴിക കൊണ്ട് മറുതല മുച്ചൂടും മുടിച്ച തുളുപ്പട നോക്കിനിൽക്കെ ആയിരം സൂര്യപ്രഭയോടെ തുളുവീരൻ ആകാശം പൂകി. അങ്ങനെ തുളുവീരൻ തെയ്യമായി തുളുനാട്ടിലും മലനാട്ടിലും ആരാധ്യനായി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848